SignIn
Kerala Kaumudi Online
Friday, 26 April 2024 7.46 PM IST

നിങ്ങൾക്കറിയുമോ? സമൂഹമാദ്ധ്യമങ്ങളിൽ നാം അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ അത് കൈക്കലാക്കാൻ ഹാക്കർമാർക്ക് സാധിക്കും; അറിയാം പ്രി ഹാക്കിംഗിനെപ്പറ്റി

pre-hacking

സൈബർ ലോകത്ത് എല്ലാവരും ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് ഹാക്കിംഗ് എന്നത്. സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളാണ് ഏറ്റവും കൂടുതൽ ഹാക്കിംഗിന് ഇരയാകപ്പെടുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഗൂഗിൾ തുടങ്ങിയ അക്കൗണ്ടുകൾ പലപ്പോഴും ഹാക്ക് ചെയ്യപ്പെടാൻ കാരണം നാം കൊടുക്കുന്ന പാസ്‌വേഡുകൾ തന്നെയാണ്.

പലപ്പോഴും പലരും 123456789 ഓ അല്ലെങ്കിൽ സ്വന്തം പേരോ ഒക്കെ തന്നെയാകും പാസ്‌വേഡായി നൽകുന്നത്. ഇത്തരം ലളിതമായ പാസ്‌വേഡുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും. ഈ പറഞ്ഞതെല്ലാം നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അക്കൗണ്ടുകളുടെ കാര്യമാണ്. എന്നാൽ നാം ഒരു അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഹാക്കർമാർക്ക് ആ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും എന്ന കാര്യം എത്ര പേർക്ക് അറിയാം?

ഒരു അക്കൗണ്ട് തുടങ്ങാം എന്ന് നാം മനസിൽ കാണുമ്പോൾ തന്നെ അക്കാര്യം ഹാക്കർമാർ മാനത്ത് കാണും. സൂം, വേ‌ഡ്പ്രസ്, ഡ്രോപ്ബോക്സ്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്ഇൻ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലെ സുരക്ഷാ പഴുതുകൾ ഉപയോഗിച്ച് ഒരു വ്യക്തി ഇവയിൽ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അത് ഹാക്ക് ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കുമെന്ന് സുരക്ഷാ വിദഗ്ദ്ധർ കണ്ടെത്തി.

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റെസ്‌പോൺസ് സെന്ററിലെ ഗവേഷകനായ ആൻഡ്രൂ പവേർഡും സ്വതന്ത്ര സുരക്ഷാ ഗവേഷകനായ അവിനാഷ് സുധോദനനും ചേർന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 75 ഓളം ജനപ്രിയ സൈബർ പ്ലാറ്റ്ഫോമുകളാണ് അവർ വിശകലനത്തിനായി തിരഞ്ഞെടുത്തത്. ഇതിൽ 35 എണ്ണവും സൈബർ ആക്രമണത്തിന് ഇരയാകാൻ സാദ്ധ്യതയുണ്ടെന്ന് അവർ കണ്ടെത്തി.

pre-hacking

ഒരു അക്കൗണ്ട് ഹാക്ക് ചെയ്യാൻ എത്ര സാദ്ധ്യതയാണോ ഉള്ളത്, അതേ സാദ്ധ്യത തന്നെയാണ് അക്കൗണ്ട് പ്രീ ഹാക്കിംഗിനുമുള്ളത്. ഇത് വഴി അക്കൗണ്ടിലൂടെ നടത്തുന്ന പ്രവർത്തനങ്ങളിൽ ഹാക്കർമാർക്കും നിയന്ത്രണം ലഭിക്കും. കൂടാതെ ആക്രമിക്കപ്പെടുന്ന അക്കൗണ്ടിന്റെ ഉടമയുടെ വ്യക്തിത്വം ഉപയോഗിച്ച് കപട പ്രവർത്തനങ്ങൾ നടത്താനും സാധിക്കും. മാത്രമല്ല, അതിൽ സൂക്ഷിച്ചിരിക്കുന്ന പണമിടപാടുകളുടെ ഹിസ്റ്ററി ഉപയോഗിച്ച് ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനും പണമിടപാട് നടത്താനും ഹാക്കർക്ക് കഴിയും.

ഉപയോക്താവിന്റെ ഇ മെയിൽ ഉപയോഗിച്ചാണ് ഹാക്കർമാർ പ്രധാനമായും അക്കൗണ്ട് പ്രി ഹാക്കിംഗ് നടത്തുന്നത്. ഒരു വ്യക്തിയുടെ ഇ മെയിൽ കണ്ടെത്തുക എന്നത് ഇപ്പോൾ വലിയ കാര്യമൊന്നുമല്ല. മെയിൽ കണ്ടെത്തിക്കഴിഞ്ഞാൽ അത് സൂക്ഷിച്ചു വയ്ക്കും. ശേഷം അയാളുടെ പേരിൽ ഹാക്കറുടെ സ്വന്തം മെയിൽ ഐ ഡി ഉപയോഗിച്ച് ഒരു സമൂഹ മാദ്ധ്യമത്തിൽ അക്കൗണ്ട് തുറക്കും. എന്നിട്ടാണ് മെയിൽ ഐഡി മാറ്റുന്നത്. ഹാക്കർ തന്റെ മെയിൽ ഐഡി നീക്കം ചെയ്യുകയും ഉപയോക്താവിന്റെ മെയിൽ ഐഡി ചേർക്കുകയും ചെയ്യും.

ഇതിന് ശേഷം ഈ ഉപയോക്താവ് ഇതേ പ്ലാറ്റ്ഫോമിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് വരെ ഹാക്കർ കാത്തിരിക്കും. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ ഇങ്ങനെ കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ നിരവധി അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് തൊഴിലാക്കിയ ഒരു ഹാക്കറിന് ഓരോ ദിവസും പലരുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്തുതൊണ്ടിരിക്കുന്നതിനാൽ അയാൾക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഉപയോക്താവ് യഥാർത്ഥ അക്കൗണ്ട് സൃഷ്ടിച്ചു കഴിഞ്ഞാൽ മാത്രമേ ഹാക്കറിന് വിവരങ്ങൾ ചോർത്തുക എന്ന ജോലി തുടങ്ങാനാകു.

pre-hacking

ഉപയോക്താവ് യഥാർത്ഥ അക്കൗണ്ട് തുറക്കുമ്പോൾ ഫോണിൽ വരുന്നത് ഹാക്കർ തുടങ്ങിവച്ച ആ അക്കൗണ്ടാണ്. എന്നാൽ ഇക്കാര്യം ഉപയോക്താവിന് പെട്ടന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇപ്പോൾ ഉപയോക്താവിന്റെയും ഹാക്കറിന്റെയും കയ്യിലുള്ളത് ഒരേ അക്കൗണ്ട് തന്നെയാണ്.

ഉപയോക്താവിന്റെ മെയിലിൽ വരുന്ന ഇ മെയിൽ വെരിഫിക്കേഷനെ ഹാക്കർ എങ്ങനെയാണ് മറികടക്കുക എന്ന ഒരു ചിന്ത ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ വന്നേക്കാം. അക്കൗണ്ട് തുറന്ന ശേഷമാണ് മെയിൽ ഐഡികൾ തമ്മിൽ മാറ്റുന്നതെന്ന് പറഞ്ഞല്ലോ. ഇത്തരത്തിൽ മാറ്റുമ്പോൾ ഇ മെയിൽ വെരിഫിക്കേഷൻ സാധാരണ ഗതിയിൽ ഉണ്ടാവില്ല. ഇനി വന്നാൽ തന്നെ ആ നോട്ടിഫിക്കേഷൻ സ്പാം ഫോൾഡറിലോ അല്ലെങ്കിൽ പ്രമോഷൻ, അപ്ഡേറ്റ്, സോഷ്യൽ എന്നിങ്ങനെ ഏതെങ്കിലും ഫോൾഡറിലേക്കായിരിക്കും പോവുക. മെയിൻ ഇൻബോക്സിൽ കാണില്ല. അതിനാൽ തന്നെ ആരും ഇതി ശ്രദ്ധിക്കാറുമില്ല.

വിവിധ പ്ലാറ്റ്ഫോമുകളിലുള്ള സുരക്ഷാ പഴുതുകളാണ് പല ഹാക്കർമാരും ദുരുപയോഗം ചെയ്യുന്നത്. ഈ സുരക്ഷാ പഴുതിനെ പറ്റി പല കമ്പനികളെയും തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും, പലരും ഇത് പരിഹരിച്ചിട്ടുണ്ടെന്നും ആൻഡ്രൂ പവേർഡും അവിനാഷ് സുധോദനനും പറയുന്നു.

ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഏറ്റവും ജനപ്രിയമായ പ്ലാറ്റ്ഫോമുകളാണ് ഇൻസ്റ്റഗ്രാമും, ലിങ്ക്ഡ്ഇന്നും, സൂമും. ഇതിലാണ് ഏറെ ഉപയോക്താക്കളുമുള്ളത്. അതിനാൽ ഇവയിലാണ് പ്രീ ഹാക്കിംഗ് ഏറ്റവും കൂടുതൽ നടക്കുന്നതും. ഇതിൽ നിന്ന് രക്ഷ നേടാൻ ചെയ്യാവുന്നത് അക്കൗണ്ടുകൾക്കെല്ലാം ടു സ്റ്റെപ്പ് അഥവാ ടു ഫാക്ടർ ഓതെന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തുക എന്നത് മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECH, TECHNOLO, APP, SMARTPHO, HACK, HACKING, EMAIL, MAIL, SOCIAL MEDIA, MEDIA, ACCOUNT, INSTAGRAM, FACEBOOK, LINKED
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.