മുംബയ്: തുടർച്ചയായി രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്‌സ് 632.13 പോയന്റ് ഉയർന്ന് 54,884.66ലും നിഫ്റ്റി 182.30 പോയന്റ് നേട്ടത്തിൽ 16,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ലൈഫ്, ഹീറോ മോട്ടോർകോർപ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്. ഒ.എൻ.ജി.സി, എൻ.ടി.പി.സി, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടിയാണ് നേട്ടത്തിൽ മുന്നിൽ.