SignIn
Kerala Kaumudi Online
Friday, 26 April 2024 8.36 PM IST

ശബ്ദതാരാവലി പുതിയ ലിപിയോടെ ഓൺലൈനിൽ വരും

p

തിരുവനന്തപുരം: മലയാള ഭാഷയുടെ ലിപി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ

ലിപിയിലുള്ള ശബ്ദതാരാവലി ഓൺലൈനിൽ (സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിൽ) പ്രസിദ്ധീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ്

അറിയിച്ചു.സർക്കാർ സംവിധാനത്തിൽ പുതിയ ഫോണ്ടുകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സെക്യൂരിറ്റി ഓഡിറ്റിംഗിനുശേഷം ഇത് ഏവർക്കും ലഭ്യമാകും. സ്കൂളുകളിൽ പുതിയ അക്ഷരമാല ഈ അദ്ധ്യായനവർഷം മുതൽ പഠിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത അദ്ധ്യായന വർഷം മുതൽ സ്കൂൾ പാഠപുസ്തകങ്ങൾ പുതിയ ലിപിയിൽ അച്ചടിക്കും.

സോഷ്യൽ മീഡിയയിലടക്കം മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഗൂഗിളുമായടക്കം ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലിപി പരിഷ്കരണത്തെക്കുറിച്ച് പത്രാധിപൻമാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലയാള പത്രങ്ങൾ ഏകീകൃത ലിപി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

യോഗത്തിൽ സർക്കാരിന്റെ ഭാഷ മാർഗനിർദ്ദേശക സമിതി സെക്രട്ടറി ഡോ. ആർ. ശിവകുമാർ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ്, വിവിധ പത്രങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DICTIONARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.