തൃശൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബോധവത്കരണം നൽകും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപകുമാർ, എസ്. പ്രകാശ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ ദത്തെടുക്കലിന് വഴിയൊരുക്കി കാർഷിക സർവകലാശാല
മണ്ണുത്തി: കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സി.എം.എസ് സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾ ദേശീയ കർഷക ഫെഡറേഷൻ ദത്തെടുത്തു. മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിന്റെ നേതൃത്വത്തിൽ സ്കൂളിനെ കൃഷി സൗഹൃദ സ്ഥാപനമാക്കുന്നതാണ് പദ്ധതി. സ്കൂൾ അങ്കണത്തിൽ പച്ചക്കറി - ഫലവൃക്ഷ തോട്ടങ്ങൾ സ്ഥാപിക്കും. ഇതിനുള്ള സാങ്കേതിക പരിശീലനം ഡോ. വി.ജി. സുനിലും ഡോ. വി.എസ്. ചിഞ്ചുവും നൽകി. തുടർന്ന് കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ. അലൻ തോമസിന്റെ നേതൃത്വത്തിൽ വിവിധതരം വിത്തുകളും മറ്റു കാർഷിക ഉത്പാദനോപാധികളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |