തിരുവനന്തപുരം:നഗരസഭയിൽ വിവിധ വിഭാഗങ്ങളിലെ തീരുമാനമാകാത്ത ഫയലുകളിന്മേലുള്ള അദാലത്ത് ജൂൺ 10ന് രാവിലെ 10 മുതൽ നഗരസഭ മെയിൻ ഓഫീസിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയൽ തീർപ്പ് കല്പിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭയിലും അദാലത്ത് സംഘടിപ്പിക്കുന്നത്. നഗരസഭയുമായി ബന്ധപ്പെട്ട ഹെൽത്ത്, റവന്യൂ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ അപേക്ഷകൾ ഈ അദാലത്തിൽ പരിഗണിക്കും.
അപേക്ഷകൾ മേയി 31ന് വൈകിട്ട് 5വരെ നഗരസഭ മെയിൻ ഓഫീസിലും സോണൽ ഓഫീസുകളിലും സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |