തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘം കുറവൻകോണം യൂണിറ്റ് സമ്മേളനം ഇന്ന് വൈകിട്ട് 4.30ന് കവടിയാർ പൈപ്പ് ലെയ്നിൽ വാട്ടർ അതോറിട്ടി ഓഫീസിനു സമീപം (എസ്.സി.എൻ.ആർ.എ - എ) നടക്കും.സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യകാരന്മാരായ തുമ്പമൺ തങ്കപ്പൻ, ഡോ. എം. രാജീവ് കുമാർ എന്നിവരെ ആദരിക്കും. രാധാകൃഷ്ണൻ ചെറുവല്ലി (വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. വിമല ശശിധരൻ (ജില്ലാ കൗൺസിൽ അംഗം), മാറക്കൽ വിജയകുമാർ (പേരൂർക്കട മേഖലാ പ്രസിഡന്റ്) എന്നിവർ സംസാരിക്കുമെന്ന് കെ.വി.ഗോപിനാഥ് (പ്രസിഡന്റ്), ആർ. രാജേന്ദ്രൻ (സെക്രട്ടറി) എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |