പന്തളം: വീടുകയറി അക്രമം നടത്തിയതിന് മൂന്നുപേർക്കെതിരെ പന്തളം പൊലിസ് കേസെടുത്തു
പന്തളം നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി പന്തളം മുൻസിപ്പൽ സെക്രട്ടറിയുമായ സുമേഷ് കുമാർ, ബി.ജെ.പി പ്രവർത്തകനായ കുരമ്പാല തെക്ക് പ്ലാവിളയിൽ അപ്പു ആർ. പിള്ള, പനച്ചുവിളയിൽ ഗിരീഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ്, കുരമ്പാല തോപ്പിന്റെ തെക്കേതിൽ സോമന്റെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ആക്രമണം നടത്തിയത് . ഇവരുടെ മകനും സി.പി.എം പാലമുരുപ്പേൽ ബ്രാഞ്ച് അംഗവുമായ രാജേഷുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് ചോദിക്കാനാണ് പ്രതികൾ ഈ വീട്ടിൽ എത്തിയത്, രാജേഷിന്റെ മാതാവ് വീടിന്റെ ഗ്രിൽ തുറക്കാത്തതിനാൽ ഗ്രില്ല് ചവിട്ടി വളയ്ക്കുകയും ഗ്രില്ലിലൂടെ, ആക്രമിക്കുകയും ചെയ്തതായാണ് പരാതി. മുൻ ബി.ജെ.പി പ്രവർത്തകനായ രാജേഷ് സി. പി.എമ്മിൽ ചേർന്നതിലുള്ള വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി ആരോപിച്ചു. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നതായും പന്തളം സി. ഐ. എസ് ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |