പാരീസ് : ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാമിൽ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവ് പ്രീക്വാർട്ടറിൽ എത്തി. ക്രൊയേഷ്യൻ താരം മിയോമിർ കെക്കാമനോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ 6-2,6-4,6-2നാണ് മെദ്വദേവ് കീഴടക്കിയത്. വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗാ സ്വിയാറ്റക് മോണ്ടെനെഗ്രോ താരം ഡാൻകാ കൊവിനിച്ചിനെ വാശിയേറിയ പോരാട്ടത്തിൽ 6-3,7-5ന് കീഴടക്കി പ്രീക്വാർട്ടർ ഉറപ്പിച്ചു. അതേസമയം അലിസ കോർനെറ്റ് ചൈനീസ് താരം ക്വിൻവെൻ ഷെംഗിനോട് തോറ്റ് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |