ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഉല്ലാസത്തിന്റെ ടീസർ റിലീസായി. നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രവീൺ ബാലകൃഷ്‌ണൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.
ഒരു മിനിറ്റ് ദെെർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഹിമാലയൻ ട്രിപ്പിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്ന ഷെയിനിന്റെ കഥാപാത്രത്തെ ടീസറിൽ കാണാം.
താൻ പ്രണവ് മോഹൻലാലിനെ കണ്ടുവെന്നും തങ്ങൾ ഇപ്പോൾ സുഹൃത്തുക്കളാണെന്നും ഷെയ്‌നിന്റെ കഥാപാത്രം പറയുന്നു. ബഡായി പറയുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അവതരണം. കോമഡി എന്റർടെയിനറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിൽ ഷെയ്‌നിന്റെ നായികയായി എത്തുന്നത്.