കടമ്പഴിപ്പുറം: ബി.ജെ.പി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടേയും സേവാഭാരതിയുടേയും ആഭിമുഖ്യത്തിൽ നിർദ്ധനരായ 23 കുടുംബങ്ങൾക്ക് ഒമ്പതാംഘട്ട ഉജ്ജ്വൽ യോജന സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം മണ്ഡലം പ്രസിഡന്റ് കെ.നിഷാദ് നിർവഹിച്ചു. സേവാഭാരതി പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ ആർ.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.സച്ചിദാനന്ദൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ഭാസ്കരൻ, ടി.സുബ്രഹ്മണ്യൻ, പി.രാഘവൻ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി രവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |