തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ കരിപ്പറമ്പ് അങ്ങാടിയിൽ നിന്നും ചെമ്മാട് ദാറുൽ ഹുദയിലേക്ക് പോകുന്ന അരീപ്പാറ റോഡ് ഒന്നര കിലോമീറ്ററോളം റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സഞ്ചാരം ദുരിതം. ഏറെക്കാലമായിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. നഗരസഭ അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരുനൂറിൽ പരം വീടുകൾ ഇവിടെയുണ്ട്. ഇരു ചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ മുതലായവ കുഴികളിൽ ചാടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോവാനും ദുരിതമനുഭവിക്കണം. മഴക്കാലത്തെ കാര്യം പറയുകയും വേണ്ട. റോഡ് എത്രയും വേഗം നവീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |