SignIn
Kerala Kaumudi Online
Friday, 26 April 2024 5.24 PM IST

സ്ഥലംമാറ്റത്തിന് പ്രത്യേക പരിഗണന വേണം: ഐ.എ.എസുകാർ

transfer

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ജീവിത പങ്കാളിക്ക് സർക്കാർ സർവീസിൽ സ്ഥലംമാറ്റം അനുവദിക്കുന്നതിന് പ്രത്യേക പരിഗണന നൽകണമെന്ന് ഐ.എ.എസ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാര്യയ്ക്കും ഭർത്താവിനും ഒരേ സ്ഥലത്തേക്ക് സ്ഥലംമാറ്റം നൽകണമെന്നാണ് ആവശ്യം. സ്ഥലംമാറ്റത്തിനുള്ള ചട്ടങ്ങളിൽ സിവിൽസർവീസുകാരുടെ നിയമനം കൂടി പരിഗണിക്കുന്നത് ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേന്ദ്രസർവീസിലും മറ്റ് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന സിവിൽ സർവീസുദ്യോഗസ്ഥരുടെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRANSFER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.