ന്യൂഡൽഹി:ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊല ചെയ്ത കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജൂലൈ 8 ന് പരിഗണിക്കും.
കഴിഞ്ഞ ഫിബ്രുവരി 10 ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് സിംഗിന്റെ സിംഗിൾ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിൽ 18 ന് ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസം ആശിഷിന്റെ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് കൃഷൻ പഹലിന്റെ ബെഞ്ച് വാദം കേട്ടിരുന്നു. ഇതിനെ തുടർന്നാണ് ജുലൈ 8 ന് ജാമ്യഹർജി വീണ്ടും പരിഗണിക്കാൻ ഇന്നലെ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |