തിരുവനന്തപുരം: പ്രസ് ക്ലബ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന യാന മീഡിയ ഫുട്ബാൾ ടൂർണമെന്റിൽ കേരളകൗമുദി ടീം ഫൈനലിൽ പ്രവേശിച്ചു.
ഇന്നലെ രാവിലെ നടന്ന ക്വാർട്ടറിൽ ഏഷ്യാനെറ്റ് ബി ടീമിനേയും വൈകിട്ട് നടന്ന സെമിഫൈനലിൽ അമൃത ബിയേയും പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പായ കേരളകൗമുദി ഫൈനലിൽ എത്തിയത്. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ഫൈനലിൽ ജനം ടി.വിയാണ് എതിരാളികൾ.
സെമിഫൈനലിൽ അമൽ പ്രകാശിന്റെ ഹാട്രിക് മികവിലാണ് കേരളകൗമുദിയുടെ വിജയം. ക്വാർട്ടറിൽ അമലിനെ കൂടാതെ ജയകുമാറും ക്യാപ്ടൻ കോവളം സതീഷ്കുമാറും ഗോളുകൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |