ഓച്ചിറ: മോദി കോർപ്പറേറ്റുകളുടെ ഏജന്റായി മാറിയെന്നും കേന്ദ്ര സർക്കാർ മുതലാളിമാർക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവൻ അദ്ധ്യക്ഷനായി. സി.പി.ഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കടത്തൂർ മൻസൂർ, ആർ.ഡി.പത്മകുമാർ, കെ.നൗഷാദ്, കെ.പി.വിശ്വവത്സലൻ, സുരേഷ് താനുവേലി, അമ്പിളിക്കുട്ടൻ, സരസൻ, ടി.എൻ.വിജയകൃഷ്ണൻ, കുഞ്ഞി ചന്തു, ശ്രീദേവി മോഹനൻ, അഡ്വ.എൻ.അനിൽകുമാർ, കെ.സുഭാഷ് എന്നിവർ സംസാരിച്ചു. ആർ.ബൈജു, സുന്ദരൻപിള്ള, ആർ.ശരവണൻ, റംലറഹിം തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |