കൊല്ലം : മത്സ്യഫെഡിലെ സാമ്പത്തിക അഴിമതിയിൽ സി.പി.എം നേതാക്കന്മാർക്ക് പങ്കുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആരോപിച്ചു. അന്തിപ്പച്ച പദ്ധതിയുടെ പേരിൽ നടന്നത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടും അഴിമതിയുമാണ്. ഇതിന് കുടപിടിക്കുകയും നേതൃത്വം നൽകുകയും ചെയ്തത് സി.പി.എം നേതാക്കളാണ്. അന്നത്തെ അന്നത്തിന് വേണ്ടി മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യ തൊഴിലാളികളുടെ അന്നത്തിൽ കൈയ്യിട്ട് വാരാൻ സംസ്ഥാന സർക്കാരും സി. പി. എം ഭരിക്കുന്ന മത്സ്യഫെഡും കൂട്ടുനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യഫെഡിലെ അഴിമതിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |