കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയത്. കെ റെയിൽ കൈമാറിയ ഡിപിആർ അപൂർണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ ഡിപിആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സിൽവർലൈൻ സർവേയ്ക്ക് എതിരെയുള്ള വിവിധ ഹർജികളിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്നും സർവേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിക്കായി കേന്ദ്ര ധനമന്ത്രാലയം സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |