കോട്ടയം. കിടങ്ങൂർ കുമ്മണ്ണൂർ മന്ദിരംകവലയിൽ ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ജോസ് കെ. മാണി എം.പി.ഉദ്ഘാടനം ചെയ്തു. തോമസ് ചാഴിക്കാടൻ എം.പി.അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മോൻസ് ജോസഫ് എം.എൽ എ.മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ.മേഴ്സി ജോൺ മൂലക്കാട്ട് എന്നിവർ പങ്കെടുത്തു. 650 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വിശ്രമ കേന്ദ്രം. കുടുംബശ്രീയുടെ ലഘുഭക്ഷണശാലയും പ്രവർത്തിക്കും. 20 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |