കൊച്ചി: ജൂൺ നാല് മുതൽ ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021നുള്ള കേരളത്തിന്റെ കളരിപ്പയറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഗെയിംസിലെ അഞ്ച് തദ്ദേശീയ കായിക ഇനങ്ങളിലൊന്നായ കളരിപ്പയറ്റിൽ മെഡൽക്കൊയ്ത്ത് ലക്ഷ്യമിട്ട് 67 അംഗ ടീമിനെയാണ് ഇക്കുറി രംഗത്തിറക്കുന്നത്. ഗെയിംസിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വിവിധ ഇനങ്ങളിൽ 5 മുതൽ 10 ദിവസം വരെ നീളുന്ന ക്യാമ്പുകൾ കേരളം സംഘടിപ്പിച്ചിരുന്നു. അത്ലറ്റിക്സ്, വോളിബാൾ, ഫുട്ബാൾ എന്നിവയിലും കേരളം വലിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 2020 ഗെയിംസിൽ കേരള നേടിയ 15 സ്വർണ മെഡലുകളിൽ പത്തും അത്ലറ്റിക്സിൽ നിന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |