കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റ നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും സിനിമാപ്രവർത്തകരും അറിയിച്ചു. കൈയിലെ മുറിവുണങ്ങാൻ ഏതാനും ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടിവരും.
വൈപ്പിനിലെ ചിത്രീകരണസ്ഥലത്ത് കഴിഞ്ഞ ദിവസമായിരുന്നു അപകടം.
വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിളക്കിലെ എണ്ണ കൈയിൽവീണ് പൊള്ളലേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |