കോട്ടക്കൽ: കാത്തിരിക്കുന്ന കുടുംബം കണ്ണീരണിയാതിരിക്കാൻ നാം ഓരോരുത്തരും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ. അതിനാൽ റോഡ് സുരക്ഷ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.പി.സി വിദ്യാർത്ഥികൾക്കായി 'ശുഭയാത്ര' എന്ന പേരിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെഡ്മിസ്ട്രസ്സ് പി.ആർ സുജാത അദ്ധ്യക്ഷത വഹിച്ചു. സി.പി.ഒമാരായ ടി.വി സജിൽ കുമാർ, വി. അനിത, പൊലീസ് ഓഫീസർ പി. ഷബീർ, ഗാർഡിയൻ പി.ടി.എ പ്രസിഡന്റ് നസീമ ഗഫൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |