നസ്രിയയുടെ ക്യൂട്ട് ലുക്ക് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ തരംഗമാവുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അഡ്രിൻ സെക്വര ആണ് ചിത്രം പകർത്തിയത്. നീരജ് കോനയാണ് സ്റ്റൈലിസ്റ്റ്. സാക്ഷ ആന്റ് കിന്നി ആണ് ഡിസൈനർ.
ചിത്രം തരംഗമായതോടെ ദുൽഖർ സൽമാൻ, പ്രയാഗ മാർട്ടിൻ, അന്ന ബെൻ, എസ്തർ, അഹാന, മേഘ്നരാജ്, സാനിയ അയ്യപ്പൻ, തൻവിറാം, മാല പാർവതി തുടങ്ങിയവർ കമന്റുകളുമായി എത്തി.ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നസ്രിയ ടോളിവുഡ് അരങ്ങേറ്റത്തിലാണ്. അന്റെ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് ടോളിവുഡ് അരങ്ങേറ്റം. ജൂൺ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ നാനി ആണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |