റാന്നി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിൽ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റിനും അഭിമാനിക്കാം. തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളിൽ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബിയുടെ ഗാനവുമുണ്ടായിരുന്നു. " വോട്ടേകുവിൻ , ഉമയ്ക്കായി വോട്ടേകുവിൻ എന്ന ഗാനമാണ് പാടിയത്. പ്രചാരണത്തിൽ നാറാണംമൂഴി പഞ്ചായത്തിലെ കോൺഗ്രസ് ഭാരവാഹികളും പങ്കെടുത്തിരുന്നു. ഗായികയായ ബീന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വന്തം പ്രചാരണ ഗാനം പാടി ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. നാറാണംമൂഴി കരോട്ടുപാറ ജോബി കെ.ജോസിന്റെ ഭാര്യയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |