തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇൻകം ടാക്സ് ചീഫ് കമ്മിഷണർ ഒാഫീസിന്റെ നേതൃത്വത്തിൽ നാളെ തൈക്കാട്ടെ ഐ.സി.എ.ഐ ഭവനിലെ സൂരി സെന്റിനറി ഹാളിൽ രാവിലെ 10.30ന് ഐക്കണിക് വാരാചരണവും സാമ്പത്തിക പരിഷ്കരണ പരിപാടികളുടെ പ്രദർശനവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന അഞ്ച് നാണയങ്ങളുടെ പ്രകാശനവും നടക്കും.
ഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്കണിക്ക് വാരാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ തത്സസമയ പ്രദർശനവും ഇതോടൊപ്പമുണ്ടാകും. കൂടാതെ കേന്ദ്രപദ്ധതികൾ ജനങ്ങൾക്ക് ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെടുത്തി നൽകുന്നതിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |