തിരുവനന്തപുരം: ഇടത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.ജെ. ജോസഫ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ, അത്താഴമംഗലം വിദ്യാധരൻ, സലോമി ജോസഫ്, ജോസ് കപ്പിത്താൻ പറമ്പിൽ, എൻ.എൽ. മൈക്കിൾ, ടി.വി. കുഞ്ഞിരാമൻ, കെ. വിജയൻ, എൽസി ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |