SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 PM IST

'സ്വയം" കോഴ്‌സുകളിൽ ക്രെഡിറ്റ് സംവിധാനം വേണമെന്ന് യു.ജി.സി

p

ന്യൂഡൽഹി: സ്റ്റഡി വെബ്സ് ഒഫ് ആക്‌ടീവ് ലേണിംഗ് ഫോർ യംഗ് ആസ്‌പയറിംഗ് മൈൻഡ്സ് (സ്വയം) പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ഓൺലൈൻ കോഴ്സുകളിൽ ക്രെഡിറ്റ് ചട്ടക്കൂട് സ്വീകരിക്കണമെന്ന് യു.ജി.സി സർവകലാശാലകൾക്ക് നിർദ്ദേശം നൽകി.

2017 ൽ ആരംഭിച്ച 'സ്വയം" പ്ളാറ്റ്ഫോമിലൂടെ 2.72 കോടി പഠിതാക്കൾക്കായി 7,115 കോഴ്‌സുകൾ ഇതിനകം നടത്തി 11.13 ലക്ഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. കൊവിഡ് കാലത്ത് ഏറെ പേർ ഈ പഠനസംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു. സ്വയം പ്ളാറ്റ്ഫോമുകളെ കുറിച്ച് ദേശീയ, സംസ്ഥാനതലത്തിൽ കഴിഞ്ഞമാസം നടത്തിയ സർവെയിൽ 338 യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള 70 ശതമാനം വിദ്യാർത്ഥികളും ക്രെഡിറ്റ് രീതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UGC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.