തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തിൽ നിംസ് മെഡിസിറ്റി മാനേജ്മെന്റും നിംസ് ഡെന്റൽ കോളേജ് വിദ്യാർത്ഥി കൂട്ടായ്മയും മൺറോ തുരുത്തിൽ പ്ലാസ്റ്റിക് നിർമാർജ്ജന പരിപാടി സംഘടിപ്പിക്കുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ നേതൃത്വം നൽകും. മൺറോ തുരുത്തിൽനിന്നും പ്ലാസ്റ്റിക് നിർമാർജ്ജനം ചെയ്ത് ആവാസവ്യവസ്ഥ സംരക്ഷിക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾ എല്ലാ മാസവും ഒന്നാം തീയതി മൺറോ തുരുത്തിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. ലോകശ്രദ്ധയാകർഷിക്കുന്ന മൺറോ തുരുത്തിന്റെ മനോഹാരിത നിലനിറുത്തുന്നതോടൊപ്പം മാനേജ്മെന്റിന്റെ ഹരിതകം പദ്ധതിയിലൂടെ വിവിധ പരിപാടികളും നിംസ് മെഡിസിറ്റി സംഘടിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |