വാഷിംഗ്ടൺ : കാലിഫോർണിയയിലെ ട്രോണയ്ക്ക് സമീപം യു.എസ് നേവി യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. പ്രാദേശിക സമയം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ഓടെ സാൻ ബെർനാർഡിനോ കൗണ്ടിയിലെ മൊഹാവീ മരുഭൂമിയിലാണ് എഫ്/എ - 18 ഇ സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനം തകർന്ന് വീണത്. അപകടത്തിൽ പ്രദേശവാസികൾക്കാർക്കും പരിക്കില്ല. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |