തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാനത്തുടനീളം ഔഷധസസ്യ ഉദ്യാനങ്ങൾ ഒരുക്കി മാതൃകയായി. പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർമ്മിച്ച ഔഷധസസ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. ഗോപകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.എം.വി. അനിൽകുമാർ, ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ. കുമാരി സതി, പി.ആർ. ആശാലത, ജില്ലാ ഭാരവാഹികളായ ഷിനു റോബർട്ട്, കെ.ആർ. സുഭാഷ്, ജി. ഉല്ലാസ് കുമാർ, ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എ. നളിനാക്ഷൻ, ജില്ലാ പ്രസിഡന്റ് എം. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഔഷധ സസ്യ തൈകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |