ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത് രാഷ്ട്രീയക്കാരനായ പ്രതിനായകന്റെ വേഷം. വെള്ള വസ്ത്രധാരിയായ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ചിത്രീകരണ ഇടവേളയിൽ മാരിസെൽവരാജിനും മറ്റു അഭിനേതാക്കൾക്കൊപ്പം ഫഹദ് സമയം ചെലവഴിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചു. വടിവേലു ആണ് ചിത്രത്തിലെ മറ്റൊരു താരം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നൻ. രാഷ്ട്രീയത്തിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് അഭിനയരംഗത്തു നിന്ന് പിന്മാറുന്നതെന്ന് എം.എൽ.എയും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |