കൊച്ചി: വീണ്ടും തലപൊക്കിവരുന്ന കൊവിഡ് കേസുകളിൽ എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത്. ഇന്നലെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്ത 1494 പോസിറ്റീവ് കേസുകളിൽ 439 ഉം എറണാകുളം ജില്ലയിൽ നിന്നാണ്. ജില്ലയിൽ ഇന്നലെ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഈ മാസം 1 മുതൽ 5 വരെ 2226 കൊവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എല്ലാദിവസവും സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ടു ചെയ്യുന്നത് ഈ ജില്ലയിൽ നിന്നാണ്. അതുകൂടാതെ 62 പേർക്ക് ഡെങ്കിപ്പനിയും 2 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |