SignIn
Kerala Kaumudi Online
Friday, 26 April 2024 1.42 PM IST

വർക്കല മേഖലയിൽ പരിസ്ഥിതി ദിനാചരണം

pp

വർക്കല:വൃക്ഷത്തൈകൾ നട്ട് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.ഇലകമൺ, അയിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇലകമൺ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം വൃക്ഷത്തൈ നട്ടു.ഡി.സി.സി. ജനറൽ സെക്രട്ടറി ബി. ഷാലി ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ പരിസ്ഥിതി ദിനാചരണവും ഔഷധത്തോട്ട നിർമാണവും വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ചെറുന്നിയൂർ ഗവ. എച്ച്. എസ്.എസിൽ പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വിദ്യാർത്ഥികൾ വൃക്ഷത്തെ നട്ട് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.

യൂത്ത് കോൺഗ്രസ് ഇലകമൺ മണ്ഡലം കമ്മിറ്റി അയിരൂർ പാലത്തിന്സമീപം വൃക്ഷത്തൈ നട്ടു. പഞ്ചായത്ത് അംഗം വിനോജ് വിശാൽ ഉദ്ഘാടനം ചെയ്തു.

കേരള കർഷക സംഘം ചെമ്മരുതി വില്ലേജ് കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷം ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ ഉദ്ഘാടനം ചെയ്തു. നടയറ നൂറുൽ ഇസ്ലാം മദ്രസയുടെ പരിസ്ഥിതി ദിനാഘോഷം പ്രസിഡന്റ് നടയറ ജബ്ബാർ ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി വൈസ് പ്രസിഡന്റ് സക്കീർ പ്ലാവിള അദ്ധ്യക്ഷതവഹിച്ചു. ഇടവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് എ. ബാലിക്ക് വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഹർഷാദ് സാബു,ബിന്ദു,വി സതീശൻ, പുത്തലി ഭായി, സജീന, സജികുമാർ, മുരളീധരൻ നായർ, കൃഷി ഓഫീസർ സോണിയ, അസിസ്റ്റന്റ് ഓഫീസർ എൻ.സുരേഷ്, കൃഷി അസിസ്റ്റന്റ് എം.ആർ. മനൂജ എന്നിവർ സംബന്ധിച്ചു. ചെറുന്നിയൂർ മാർത്തോമ സെന്റർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രകൃതിയുടെയും മനുഷ്യരുടെയും ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി വർക്കല ടൗണിൽ സംഘടിപ്പിച്ച ബോധവത്കരണ കാമ്പെയിൻ സ്കൂൾ പ്രിൻസിപ്പൽ ജിജോ പി.സണ്ണി ഉദ്ഘാടനം ചെയ്തു.വർക്കല ഡി.വൈ.എസ്.പി.പി.നിയാസ്,വൈസ് പ്രിൻസിപ്പൽ ജോൺ ജോർജ്ജ്,അദ്ധ്യാപകരായ മേരി ജോൺ,രാഗി, റുഡിൺ സൈമൺ തുടങ്ങിയവർ സംസാരിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിത്തുകൾ അടങ്ങിയ പേപ്പർ പേനയും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി ലഘു ലേഖയും വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.