ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിൽ മേയ് 31ലെ കൂട്ടവിരമിക്കലിനുശേഷം പുതിയ നിയമനം നടക്കാത്തതിനാൽ ഏഴ് ജില്ലകളിൽ മൃഗസംരക്ഷണ ഓഫീസർമാരില്ല. 43 സീനിയർ വെറ്ററിനറി സർജൻമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. ഡയറക്ടറേറ്റിൽ ഒരു ജോയിന്റ് ഡയറക്ടറുടെയും ആലപ്പുഴയിൽ ഡെപ്യൂട്ടി ഡയറക്ടറുടെയും ഒഴിവുണ്ട്.
കണ്ണൂർ, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ജില്ലാ ഓഫീസർമാരില്ലാത്തത്. ജില്ലാ ഓഫീസുകളിലെ സീനിയർ വെറ്ററിനറി ഓഫീസർമാർക്കാണ് താത്കാലിക ചുമതല. പ്രൊമോഷനുകളിലൂടെയാണ് ഒഴിവുകൾ നികത്തുന്നത്. എന്നാൽ, ഡിപ്പാർട്ടുമെന്റൽ പ്രൊമോഷൻ കമ്മിറ്റി ചേർന്ന് ലിസ്റ്റ് തയ്യാറാക്കുന്ന നടപടി വൈകുകയാണ്. കൂട്ട വിരമിക്കലിന് മുമ്പ് ഇതുസംബന്ധിച്ച നടപടി തുടങ്ങിയതുമില്ല. ഇനി തുടങ്ങിയാലും മൂന്നാഴ്ചയെങ്കിലും വേണ്ടിവരും നടപടി പൂർത്തിയാകാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |