കൊച്ചി: കന്നുകാലികളിൽ ഒരുമാസത്തിനുള്ളിൽ ഗർഭനിർണയം സാദ്ധ്യമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഐവെറ്റ് ലാബ്സിന് ദേശീയ അംഗീകാരം. ദേശീയ മൃഗസംരക്ഷണ വകുപ്പും സ്റ്റാർട്ടപ്പ് ഇന്ത്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് രണ്ടാം പതിപ്പിലാണ് പത്തു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ലഭിച്ചത്. ന്യൂഡൽഹിയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പുരുഷോത്തം രൂപാലയിൽ നിന്ന് ഐവെറ്റ് സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ.വൈശാഖ് മോഹൻ അവാർഡ് സ്വീകരിച്ചു. കളമശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിലാണ് ഐവെറ്റ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |