പയ്യന്നൂർ : സി.പി.ഐ പയ്യന്നൂർ മണ്ഡലം സമ്മേളനം 11, 12 തിയ്യതികളിൽ നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.11 ന് ഉച്ചക്ക് 2 ന് ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന അസിസ്റ്റൻഡ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.110 പ്രതിനിധികൾ പങ്കെടുക്കും. വൈകീട്ട് 4.30 ന് ഗാന്ധി പാർക്കിൽ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ എം.പി , സി.പി.സന്തോഷ് കുമാർ , എം.പ്രദീപൻ, കെ.വി.ബാബു , വേലിക്കാത്ത് രാഘവൻ,എം.രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. 12 ന് പ്രതിനിധി സമ്മേളനം തുടരും.
വാർത്താ സമ്മേളനത്തിൽ കെ.വി.ബാബു , പി.ലക്ഷ്മണൻ , വി.ബാലൻ , എൻ.പി. ഭാസ്കരൻ , കെ.വി. പത്മനാഭൻ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |