താനൂർ : നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് കേന്ദ്ര നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ പൊന്മുണ്ടം കർഷക മോർച്ച ഒഴൂരിൽ സംഘടിപ്പിച്ച കർഷക സംഗമം നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള സുരക്ഷ പദ്ധതി രജിസ്ട്രഷൻ വാർഡ് മെമ്പർ പി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 250 കർഷകർക്ക് തെങ്ങിൽ തൈകൾ വിതരണം ചെയ്തു.
പ്രമുഖ കർഷകരെ എൻ. അനിൽകുമാർ ആദരിച്ചു. കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, ടി.കെ.മണി, കെ.പി.സുരേഷ്, ഹരിദാസ് കെ.പുരം, കെ.പി.ആർ.കുട്ടൻ, കുന്നത്ത് രവി, ഹുസൈൻ വരിക്കോട്ടിൽ, എൻ.ശശി കുമാർ, കെ.സച്ചിദാനന്ദൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |