ചാത്തന്നൂർ: കൊല്ലം ഗവ. മെഡി. ആശുപത്രിക്കു പ്രാധാന്യം നൽകി സൂപ്പർ ഫാസ്റ്റിനു പാരിപ്പള്ളിയിൽ ഫെയർ സ്റ്റേജ് അനുവദിച്ച കെ.എസ്.ആർ.ടി.സിക്കും സംസ്ഥാന സർക്കാരിനും ചാത്തന്നൂർ ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല അഭിനന്ദനം അറിയിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നു ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയിൽ കെ.എസ്. ആർ ടി സി സർവീസുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് ഗ്രന്ഥശാല നിവേദനം നൽകിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |