പാലക്കാട്: സാറാ ഉതുപ്പ് ഫൗണ്ടേഷൻ നെന്മാറ ബത്ലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടപ്പാക്കിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയ 80 കുട്ടികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. സാറാ ഉതുപ്പ് ഫൗണ്ടേഷൻ ചെയർമാൻ കുര്യൻ ഉതുപ്പ് ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള എല്ലാ വർഷവും പരീക്ഷ നടത്തി യോഗ്യത നേടുന്ന കുട്ടികൾക്ക് ധനസഹായം നൽകുമെന്ന് കുര്യൻ ഉതുപ്പ് പറഞ്ഞു. സുനിൽ മേനോൻ, ബിജു ഉതുപ്പ്, ബാബു പോൾ, കെ.യു. ജോയ്, പ്രവീണ, സൂര്യ എന്നിവർ സംസാരിച്ചു. ബത്ലഹേം സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |