മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ജൂൺ 3ന് അവസാനിച്ചവാരം 30.6 കോടി ഡോളറിന്റെ ഇടിവ് നേരിട്ടു. 60,105.7 കോടി ഡോളറിലേക്കാണ് ശേഖരം കുറഞ്ഞതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ കറൻസി ആസ്തി 20.8 കോടി ഡോളർ ഇടിഞ്ഞ് 53,667.9 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 7.4 കോടി ഡോളർ കുറഞ്ഞ് 4,084.3 കോടി ഡോളറിലെത്തി. തുടർച്ചയായ രണ്ടാഴ്ച നേട്ടം രേഖപ്പെടുത്തിയശേഷമാണ് വിദേശ നാണയശേഖരം വീണ്ടും ഇടിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |