കൊച്ചി: നാണയരഹിത സമ്പദ്വ്യവസ്ഥ എന്ന വിഷയത്തിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച പ്രഭാഷണം ഡിസ്കവർ ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻഡസ്ട്രി റിലേഷൻസ് ആൻഡ് റെഗുലേറ്ററി ഓഫീസർ ഭരത് പഞ്ചാൽ നിർവഹിച്ചു. ബാംങ്കിംഗ് കമ്പ്യൂട്ടർവത്കരണം, എ.ടി.എം, സ്മാർട്ട് ഫോണുകളുടെ ഉപയോഗം തുടങ്ങിയവ ബാങ്കിംഗ് ഇടപാടുകൾ സുതാര്യവും സുഗമവുമാക്കി. കൂടുതൽ പരിഷ്കാരങ്ങൾ മേഖലയിൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് എൽ. നിർമല അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിബു പുന്നൂരാൻ, സീനിയർ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ, സെക്രട്ടറി അൾജിയേഴ്സ് ഖാലിദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |