തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരുടെ മാസ്ക് മാറ്റിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് നിറമുള്ള മാസ്ക് ധരിക്കണമെന്ന് തീരുമാനിക്കുന്നത് വ്യക്തിപരമാണ്. അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഈ നടപടി അംഗീകരിക്കാനാവില്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ നിഷേധിമായേ ഇതിനെ കാണാനാവൂ. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഏത് പരിപാടിയും നിർഭയമായി റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം മാദ്ധ്യമപ്രവർത്തകർക്ക് ഉറപ്പാക്കണം. മാധ്യമപ്രവർത്തകരുടെ മാസ്ക് മാറ്റിച്ചവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ലിയു ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |