പത്തനംതിട്ട : ബി.ജെ.പി സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 10.30ന് പുല്ലാട് സൗപർണ്ണിക ഓഡിറ്റോറിയത്തിൽ നടക്കും. മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. ആദ്യമായാണ് സമ്പൂർണ്ണ സംസ്ഥാന സമിതി യോഗത്തിന് പത്തനംതിട്ട ആതിഥ്യമരുളുന്നത്. രാവിലെ ഒൻപതിന് കുമ്പനാട് നാഷണൽ ക്ലബ്ബിൽ സംസ്ഥാന കോർ കമ്മിറ്റി യോഗം നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ, ഒ.രാജഗോപാൽ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, എ.പി.അബ്ദുള്ളക്കുട്ടി, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ, എം.ടി.രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, എം.ഗണേശൻ, കെ.സുഭാഷ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |