SignIn
Kerala Kaumudi Online
Friday, 26 April 2024 10.57 PM IST

ഒന്നരമാസത്തിന് ശേഷം ഷാഡോയെ കാണാൻ സുരേഷ് ഗോപി വീണ്ടുമെത്തി; പ്രിയപ്പെട്ട നായയുടെ വീക്‌നെസ് അറിഞ്ഞ താരം, ലോകോത്തര നിലവാരമുള്ള ഒരു സാധനവും കൊണ്ടുവന്നു

തിരുവനന്തപുരം ഗൗരീശപട്ടത്തെ സനാഥാലയത്തിന്റെ പടി കയറിവരുന്നവർ ആരായാലും ശരി അവരെ നിരീക്ഷിക്കാൻ ഇവിടെ ഷാഡോ ഉണ്ട്. ഷാഡോ എന്ന് കേൾക്കുമ്പോൾ അത് ഷാഡോ പൊലീസ് ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ഈ ഷാഡോ ആൾ വേറെയാണ്.... ഒരു സുന്ദരൻ നായയാണ് ഷാഡോ.

suresh-gopi

സമീപ കാലം വരെ ഷാഡോ അത്ര പ്രശസ്തനല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഷാഡോ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം താരമാണ്. ഷാഡോയെ താരമാക്കിയതും ഒരു താരമാണ്. മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപി. ഏതാണ്ട് ഒന്നര മാസം മുമ്പ് സുരേഷ് ഗോപി സനാഥാലയം സന്ദർശിച്ചപ്പോൾ ആണ് ഷാഡോയെ കണ്ടുമുട്ടുന്നത്.

ആദ്യമായി കാണുന്ന ആരെയും ഷാഡോ സംശയദൃഷ്ടിയോടെ മാത്രമേ കാണൂ. കുഴപ്പക്കാർ ഒന്നും അല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ പിന്നെ മെല്ലെ ഇണങ്ങി തുടങ്ങും. സുരേഷ് ഗോപിയോടും ഇങ്ങനെ തന്നെ ആയിരുന്നു. ചായയാണ് ഷാഡോയുടെ വീക്‌നെസ്... ചായയില്ലാത്ത ജീവിതം ഷാഡോയ്ക്ക് ചുക്കില്ലാത്ത കഷായം പോലെയാണ്. ഇവിടുത്തെ അന്തേവാസികൾക്കെല്ലാം അറിയാം ഷാഡോയുടെ ചായ പ്രേമം. ഈ ചായ പ്രാന്ത് തന്നെയാണ് ഷാഡോയേയും സുരേഷ് ഗോപിയേയും ഒരുമിപ്പിച്ചതും.

ആദ്യമായി വന്നപ്പോൾ ഷാഡോയെ ചായ നൽകി കൈയിലെടുത്ത സുരേഷ് ഗോപിയുടെ ചിത്രങ്ങൾ അന്ന് വൈറൽ ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം ഒരിക്കൽക്കൂടി സുരേഷ് ഗോപി ഈ സനാഥാലയത്തിൽ എത്തി.മുൻകൂട്ടി അറിയിച്ചിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്.

ഇത്തവണ വരുമ്പോൾ അദ്ദേഹം ഷാഡോയെ മറന്നില്ല. എന്ന് മാത്രമല്ല ഷാഡോയ്ക്ക് വേണ്ടി മാത്രം ഒരു സ്പെഷ്യൽ ടീ കൂടി കൂടെ കൊണ്ടു വന്നു. ലോകത്തെ തന്നെ ഉയർന്ന നിലവാരമുള്ള റുവാണ്ട ടീ ആണ് സുരേഷ് ഗോപി ഈ നായയ്‌ക്കായി കൊണ്ടു വന്നത് ഒപ്പം. ഒപ്പം സനാഥാലയത്തിലെ അന്തേവാസികൾക്കുള്ള പലഹാരങ്ങളും. ചായ കൊണ്ടു വരുന്ന കാര്യവും സനാഥാലയം അധികൃതരെ താരം നേരത്തെ വിളിച്ച് അറിയിച്ചിരുന്നു.

സുരേഷ് ഗോപി കൊണ്ടു വന്ന ചായ ഷാഡോ ശരിക്കും ആസ്വദിച്ചു കുടിച്ചു. സുരേഷ് ഗോപി മാത്രമല്ല കൂടെയുണ്ടായിരുന്ന എല്ലാവരും ഷാഡോ യ്ക്ക് ചായ ഒഴിച്ചു കൊടുത്തു. എല്ലാവരുടെയും സ്നേഹ വാത്സല്യം അനുഭവിച്ച് അവരോടൊപ്പം അങ്ങനെ ചുറ്റി നടന്നു.

ടെലിവിഷൻ - റേഡിയോ അവതാരകരായ കിടിലം ഫിറോസും സുമിയും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു. സനാഥാലയത്തിന്റെ അണിയറ പ്രവർത്തകർ കൂടിയാണ് ഇവർ. അർബുദ രോഗത്തിന് ചികിത്സ തേടുന്നവരുടെ ആശ്രയ കേന്ദ്രമാണ് സനാഥാലയം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അർബുദ ചികിത്സയ്ക്ക് എത്തുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന സനാഥാലയത്തിന്റെ പ്രവർത്തനങ്ങൾ തന്നെയാണ് സുരേഷ് ഗോപിയെ ഇങ്ങോട്ട് ആകർഷിച്ചതും. എന്തായാലും ഇവിടുത്തെ അന്തേവാസികൾ എല്ലാം ഇപ്പോൾ സന്തോഷത്തിലാണ് കാരണം അവർക്കിപ്പോൾ എന്തിനും കൂടെയുള്ളത് രണ്ടു താരങ്ങൾ ആണ്. സിനിമയിലൂടെ താരമായ സുരേഷ് ഗോപിയും സുരേഷ് ഗോപിയിലൂടെ താരമായ ഷാഡോയും..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESH GOPI, SANADHALAYAM, SHADOW, DOG
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.