പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് എ.ടി.എം - കാഷ് ഡെപ്പോസിറ്റിംഗ് മെഷീന്റെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷനായി. ബാങ്കിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എ.ടി.എമ്മിൽ എല്ലാ ബാങ്കുകളുടേയും കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാം. കൗൺസിലർമാരായ ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ കെ.എസ്.അമ്മിണിക്കുട്ടൻ, കെ.എം.മനോഹരൻ, പി.ഡി.സുരേഷ്, ടി.എൻ.സുബ്രഹ്മണ്യൻ, ടി.ആർ.ജോസഫ്, ലില്ലി വർഗീസ്, ഇ -വെയർ സെയിൽസ് സീനിയർ മാനേജർ വിനു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |