തിരുവനന്തപുരം: മുഖ്യമന്ത്രിയെ പോലും ഇല്ലാക്കഥകളുണ്ടാക്കി ആക്രമിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫിന്റെ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിലുൾപ്പടെ അക്രമം സംഘടിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള സംരക്ഷണം പാർട്ടി ഏറ്റെടുക്കേണ്ടി വരും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന അക്രമശ്രമത്തിൽ സമാധാനപരമായ ശക്തമായ പ്രതിഷേധം ഉയരണം. വിമാനത്തിൽ കയറി യാത്രക്കാരെ ആക്രമിക്കുകയെന്നത് ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇവിടെ തിരഞ്ഞെടുത്തത്. ഒരു ഭാഗത്ത് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുകയും മറുഭാഗത്ത് ബോധപൂർവ്വമായി അക്രമങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോൺഗ്രസ് സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |