SignIn
Kerala Kaumudi Online
Friday, 26 April 2024 7.41 PM IST

അക്കാബെസ് ആദ്യകേന്ദ്രം ഇൻഫോപാർക്കിൽ

accabes

കൊച്ചി: ദുബായ് ആസ്ഥാനമായ അക്കാബെസ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ആദ്യ കേന്ദ്രം കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങി. അക്കാബെസ് ചെയർമാനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ എറിക് മൊഡാവി, ജനറൽ മാനേജർ രമേഷ് കാവിൽ എന്നിവർ ഉദ്ഘാടനം ചെയ്‌തു.

ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. അനുഭവസമ്പന്നരായ ഐ.ടി പ്രൊഫഷനുകളുടെ ലഭ്യത, മികച്ച കണക്ടിവിറ്റി എന്നിവയാണ് ഇൻഫോപാർക്കിലേക്ക് ആകർഷിച്ചതെന്ന് എറിക് മൊഡാവി പറഞ്ഞു. അടുത്തവർഷം 120 പേർക്ക് പുതുതായി നിയമനം നൽകും. മാതൃസ്ഥാപനമായ ദുബായിലെ അറബ് ബാങ്കിനായി ഡിജിറ്റൽ സൊല്യൂഷൻസ് വികസനമാണ് കൊച്ചി സെന്ററിന്റെ ദൗത്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ACCABES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.