നെന്മാറ: കെ.സി.വൈ.എം പാലക്കാട് രൂപതാ സമിതിയും ടെമ്പറൻസ് മൂവ്‌മെന്റ് പാലക്കാട് രൂപതയും സംയുക്തമായി നടത്തിയ മോക്ഷ ലഹരി വിരുദ്ധ കാമ്പെയിൻ ആലത്തൂർ സബ് ഇൻസ്‌പെക്ടർ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ജില്ലാ പ്രസിഡന്റ് സനോജ് നെല്ലിക്കാമല, ജനറൽ സെക്രട്ടറി അഭിഷേക്, ടീന തോമസ്, അജി ഫ്രാൻസിസ്, ജോമോൻ എന്നിവർ പങ്കെടുത്തു. മേലാർകോട്, ആലത്തൂർ, നെന്മാറ, ചിറ്റിലഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലൂടെ കാമ്പെയിൻ കടന്നു പോയി. ഒരു വർഷക്കാലം മുഴുവൻ നീണ്ടുനിൽക്കുന്ന കാമ്പെയിൻ ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ യാത്ര കടന്നുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |