തിരുവനന്തപുരം: ഈ വർഷത്തെ കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട ഉന്നതതല ആലോചനായോഗം സെക്രട്ടേറിയറ്റിലെ നവകൈരളി ഹാളിൽ 15 ന് രാവിലെ 11 ന് നടക്കും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് യോഗം വിളിച്ചത്. മന്ത്രിമാരായ വി.ശിവൻ കുട്ടി, ജി.ആർ.അനിൽ, ആന്റണിരാജു, എം.പിമാരായ ശശിതരൂർ, അടൂർപ്രകാശ്, ബെന്നിബഹനാൻ, എം.എൽ.എ മാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. കൊവിഡ് മൂലം കഴിഞ്ഞ 2 വർഷമായി കർക്കിടക വാവുബലി ചടങ്ങുകൾ നടത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |