SignIn
Kerala Kaumudi Online
Saturday, 01 October 2022 4.21 AM IST

ഉദയം ഹോമിന് ഹൈജീൻ കിറ്റും മാസ്‌കും നൽകി

udayam
udayam

കോഴിക്കോട് : ജില്ലാ ഭരണകൂടത്തിന്റെ ഉദയം ഹോമിലെ അന്തേവാസികൾക്ക് ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ഹൈജീൻ കിറ്റുകളും മാസ്‌കും നൽകി. റെഡ്‌ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഹൈജീൻ കിറ്റുകൾ ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറി. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി 2020ൽ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ഉദയം. ഇതുവരെ 1500ഓളംപേരെ പദ്ധതിയിലൂടെ പുനരധിവസിപ്പിക്കാനായിട്ടുണ്ട്. നിലവിൽ ചേവായൂർ, വെള്ളിമാടുകുന്ന്, മാങ്കാവ്, വെള്ളയിൽ എന്നിവിടങ്ങളിലായി നാല് ഹോമുകൾ പദ്ധതിക്കുകീഴിൽ പ്രവർത്തിച്ചുവരുന്നു. നിരവധി സന്നദ്ധസംഘടനകളും കൂട്ടായ്മകളും വ്യക്തികളും പദ്ധതിയുടെ പ്രവർത്തനത്തിനു പിന്നിൽ സഹകരിക്കുന്നുണ്ട്.

ഉദയം പ്രൊജക്ട് സ്‌പെഷ്യൽ ഓഫീസർ രാകേഷ്, റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി കെ.ദിപു, കോഴിക്കോട് താലൂക്ക് ചെയർമാൻ ടി.എ. അശോകൻ, ജില്ലാ ട്രഷറർ രഞ്ജീവ് കുറുപ്പ്, ജെ.ആർ.സി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.