പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ഭരണസമിതി പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ് അദ്ധ്യക്ഷനായിരുന്നു. പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിനുമോൻ ഉദ്ഘാടനം ചെയ്തു. ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറി ബി. അഭിലാഷ്, മോർച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ജില്ലാ ട്രഷറർ ജിഷ്ണു,
യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്യാം ശിവപുരം, സമര സമിതി കൺവീനർ പ്രതാപൻ, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സുധീഷ്, രാഹുൽ, ഹരി, ഷാഹിദ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |